Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഫുജൈറയിൽ കടലിൽ കാണാതായ മുങ്ങൽ വിദഗ്ധനായ മലയാളിക്കായി തിരച്ചിൽ തുടരുന്നു

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യൂറോ
ഫുജൈറ: മുങ്ങൽ വിദഗ്ധനായ തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) കടലിൽ കാണാതായി.കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടയിലാണ് ഇയാളെ കാണാതായത്. 10 വർഷത്തിലധികമായി, കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ ഡൈവിങ് സൂപ്പർവൈസറായിരുന്നു അനിൽ.

ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. ഒപ്പം പ്രവർത്തിക്കുന്നവർക്ക് പരിചയക്കുറവുള്ളതിനാൽ അനിൽ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു.. നിശ്ചിത സമയത്തിനു ശേഷവും ഇദ്ദേഹം മുകളിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് കപ്പൽ അധികൃതർ ഫുജൈറ പൊലീസിനെ വിവരമറിയിച്ചത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് റിപ്പോർട്ട്. പൊലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും അനിലിന് വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്. റിമോർട്ട്‌ലി ഓപ്പറേറ്റഡ് അണ്ടർവാട്ടർ വെഹിക്കിളിന്റെ (ആർ. ഒ. വി) സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്.  

അനിലിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്സിജൻ സിലിണ്ടറാണ് ജീവൻ നിലനിർത്താനുള്ള ഏക ആശ്രയം.ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള ഏതെങ്കിലും യന്ത്രത്തിന്റെ പ്രവർത്തനം, കപ്പലിന്റെ ഉള്ളിൽ എവിടെയെങ്കിലും കുടുങ്ങുക, വല പോലെയുള്ള വസ്തുക്കളിൽ കുടുങ്ങുക തുടങ്ങിയവയാണ് അപകട സാധ്യതകളെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

അതേസമയം, കപ്പലിപ്പോൾ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഭാര്യ ടെസിയോടും 4 വയസ്സുള്ള കുഞ്ഞിനുമൊപ്പമാണ് അനിൽ ഫുജൈറയിൽ താമസിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News