Breaking News
ഖത്തറിലെ പ്രമുഖ അൽ അനീസ് ഗ്രൂപ്പിലേക്ക് ബ്ബയറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം സ്വദേശി നാട്ടിൽ നിര്യാതനായി  | ഖരീഫ് സീസൺ: ഒമാനിലെ സുഹാറിൽ നിന്ന് സലാലയിലേക്ക് പുതിയ വിമാന സർവീസുമായി സലാം എയർ | കാസർകോട് സ്വദേശി കുവൈത്തിൽ നിര്യാതനായി | കുവൈത്ത് തീപിടിത്തം: ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി | പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' ജൂൺ 27ന്  | ഖത്തറിൽ എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഇറക്കുമതി രേഖകളില്ല; ഖത്തറിലെ അബു സംറ തുറമുഖത്ത് 4 ചെന്നായ്ക്കളെ മന്ത്രാലയം കണ്ടുകെട്ടി | ബോയ്‌കോട്ട് ഇസ്രായേൽ,കൊക്കകോളയുടെ ബദൽ പാനീയം വിപണിയിൽ തരംഗമാവുന്നു |
ദുബായില്‍ ഭക്ഷണ പ്രദര്‍ശനമേള 'ഗള്‍ഫുഡ് 2024' ആരംഭിച്ചു

February 21, 2024

news_malayalam_gul_food_2024_food_fest_continues_in_dubai

February 21, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ലോകത്തിലെ വ്യത്യസ്ത രുചികളുടെ പ്രദര്‍ശനമായ ഗള്‍ഫുഡ് 2024 ന് ദുബായില്‍ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച 29-മത് ഭക്ഷ്യമേളയില്‍ 190 രാജ്യങ്ങളില്‍ നിന്നുള്ള 5,500ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 24 ഹാളുകളിലായി നടക്കുന്ന പ്രദര്‍ശനം ഫെബ്രുവരി 23, വെള്ളിയാഴ്ച സമാപിക്കും. ഉദ്ഘാടനദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ മേള സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര ഭക്ഷണ ബ്രാന്‍ഡുകളും മേളയില്‍ അവതരിപ്പിക്കും. 

മേളയിലെ കേരള പവലിയന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്(കെഎസ്‌ഐഡിസി) പവലിയന്‍  ഒരുക്കിയത്. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ,വാണിജ്യ ഡയറക്ടറുമായ എസ് ഹരികിഷോര്‍, കേരള പവലിയനിലെ 12 കോ-എക്‌സിബിറ്റേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News