Breaking News
സൗദിയില്‍ ഉംറ വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു  | ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് മെഗാ പ്രൊമോഷൻ വിജയികൾക്ക് കാറുകൾ സമ്മാനമായി നൽകി | 37 കുട്ടികൾ ഉൾപ്പെടെ 20 റഷ്യൻ-യുക്രൈനിയൻ കുടുംബങ്ങൾ ഖത്തറിലെത്തി  | യു.എ.ഇ യിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചു | ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന് അൽ ജസീറയ്ക്ക് അനുമതിയില്ല; വിസ നിഷേധിച്ച് കേന്ദ്ര സർക്കാർ | എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  |
യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം

February 22, 2024

news_malayalam_sports_news_updates

February 22, 2024

ന്യൂസ്‌റൂം ഡെസ്ക് 

ദുബായ് : യു.​എ.​ഇ​യു​ടെ ദേ​ശീ​യ ക്രിക്കറ്റ് ടീം ​പ​രി​ശീ​ല​ക​നായി മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം ലാ​ൽ​ച​ന്ദ്​ രാ​ജ്​​പു​തിനെ നിയമിക്കുന്നു.​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മനം. ‘ഗ​ൾ​ഫ്​ ന്യൂ​സാ’​ണ്​ ഇക്കാര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്.

ഇന്ത്യൻ ടീം ആ​ദ്യ ട്വ​ന്‍റി20 ലോ​ക​ക​പ്പ്​ സ്വന്തമാക്കിയപ്പോൾ ടീ​മി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്നു ലാ​ൽ​ച​ന്ദ്​. നേ​ര​ത്തേ സിം​ബാ​ബ്​‍വെ, അ​ഫ്​​ഗാ​ൻ ടീ​മു​ക​ളു​ടെ കോ​ച്ചായും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടുണ്ട്. 1985-87 കാ​ല​യളവിൽ അദ്ദേഹം​ ഇ​ന്ത്യ​ൻ ടെ​സ്റ്റ്, ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ടീ​മി​ൽ അംഗമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സു​നി​ൽ ഗ​വാ​സ്ക​റി​ന് ​ശേ​ഷം മി​ക​ച്ച ഓ​പ​ണി​ങ്​ ബാ​റ്റ്​​സ്മാ​നാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ വ​ലി​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യു.​എ.​ഇ ടീം ​രാ​ജ്​​പു​തി​ന്‍റെ നി​യ​മ​നം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന രാ​ജ്​​പു​ത്, 2027ലെ ​ലോ​ക​ക​പ്പി​ലേ​ക്കു​ള്ള​ യോ​ഗ്യ​ത​ മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​മാ​ണ്​ തു​ട​ക്ക​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക. ഫെ​ബ്രു​വ​രി 28ന് ദുബായിൽ ആ​രം​ഭി​ക്കു​ന്ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ്-2 മ​ത്സ​ര​ങ്ങ​ളി​ൽ യു.​എ.​ഇ കാ​ന​ഡ​യേയും സ്‌​കോ​ട്ട്‌​ല​ൻ​ഡി​നെ​യും നേ​രി​ടും. എ​ട്ടു ടീ​മു​ക​ളു​ള്ള ലീ​ഗ് 2​ൽ നേ​പ്പാ​ൾ, ന​മീ​ബി​യ, നെ​ത​ർ​ല​ൻ​ഡ്‌​സ്, ഒ​മാ​ൻ, യു.​എ​സ്.​എ എ​ന്നി​വരും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News