Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനമേർപ്പെടുത്തി

October 05, 2024

October 05, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. സൗദി വിദ്യഭ്യാസ മന്ത്രാലയമാണ് സ്‌കൂളുകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്.

സ്‌കൂൾ വിദ്യാർഥികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും ആരോഗ്യപ്രദമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, അഞ്ച് ശതമാനത്തിൽ കൂടുതൽ പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, വിറ്റമിൻ ഫ്‌ളേവർ, സ്‌പോർട്‌സ് പാനിയങ്ങൾ, തണുത്ത ചായ, 30 ശതമാനത്തിൽ താഴെ പഴച്ചാറുകൾ അടങ്ങിയ പാനീയം, നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയ പാനീയങ്ങൾ എന്നിവക്ക് രാജ്യത്തെ സ്‌കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. പകരം പ്രൈമറി തലത്തിലെ വിദ്യാർഥികൾക്ക് 1500 കലോറിയും സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് 2000 കലോറിയും പോഷകം ഉറപ്പാക്കുന്ന പ്രകൃതിദത്ത ഭക്ഷ്യപദാർഥങ്ങൾ സ്‌കൂളുകളിൽ ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചു. സ്‌കൂൾ കാന്റീനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


Latest Related News