Breaking News
ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു | ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് |
മക്കയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത

July 27, 2024

July 27, 2024

ന്യൂസ്‌റൂം ബ്യുറോ

മക്ക: മക്ക അൽ മുഖറമ മേഖലയിൽ അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ മധ്യത്തിൽ പ്രഭാകേന്ദ്രമായി ഇന്ന് (ശനിയാഴ്ച) ഭൂചലനം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കൽ സർവേയുടെ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ 12:09 ന്, റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്ര ബിന്ദു ചെങ്കടലിൽ 10.4 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

കൂടാതെ, യുഎസ് ജിയോളജിക്കൽ സർവേയും ഇന്ന് ചെങ്കടൽ മേഖലയിൽ രണ്ട് ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തു. ആദ്യത്തെ ഭൂകമ്പം റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. അത് സുഡാനീസ് നഗരമായ ടോക്കറിന് ഏകദേശം 197 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു. രണ്ടാമത്തെ ഭൂകമ്പം 4.2 ഡിഗ്രിയും രേഖപ്പെടുത്തി. അതേ നഗരത്തിൽ നിന്ന് ഏകദേശം 174 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു.


Latest Related News