Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
യു.എ.ഇയിൽ ഇ–സ്കൂട്ടറിന് മെട്രോയിലും ട്രാമിലും വിലക്കേർപ്പെടുത്തി

March 02, 2024

news_malayalam_new_rules_in_uae

March 02, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യു.എ.ഇയിൽ ഇ–സ്കൂട്ടറിന് മെട്രോയിലും ട്രാമിലും വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് തീരുമാനം വന്നത്. ഇതോടെ ഇ-സ്കൂട്ടറുമായി രാവിലെ മെട്രോ സ്റ്റേഷനുകളിൽ എത്തിയവർ തിരികെ വീടുകളിലേക്ക് മടങ്ങി. സ്റ്റേഷനിൽ നിന്ന് ദൂരെയുള്ള ഓഫിസുകളിലേക്ക് എത്താൻ ഇ–സ്കൂട്ടറാണ് പ്രവാസികൾ കൂടുതലും ആശ്രയിച്ചിരുന്നത്. 1000 – 2000 ദിർഹത്തിന് ലഭിക്കുമെന്നതിനാൽ സ്വന്തം വാഹനമില്ലാത്തവർക്കും ഇ-സ്കൂട്ടർ ആശ്വാസമായിരുന്നു. അതിനാൽ പുതിയ തീരുമാനത്തോടെ പ്രവാസികളുടെ യാത്രാ ചെലവ് വർധിക്കും. 

ഇലക്​ട്രിക്​ സ്കൂട്ടർ, സൈക്കിൾ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ റോബോട്ടുകൾ  ഉപയോഗിക്കാനും തീരുമാനമുണ്ട്. നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട്​ മാർച്ച്​ മാസം മുതൽ പരീക്ഷണയോട്ടം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന റോബോട്ട്​, ഹെൽമെറ്റ്​ ധരിക്കാതിരിക്കുക​, നിശ്ചിത സ്ഥലത്തല്ലാതെ സ്​കൂട്ടറുകൾ പാർക്ക്​ ചെയ്യുക​, ഇ-സ്കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുക​, കാൽനടക്കാർക്ക്​ മാത്രമായുള്ള ഭാഗങ്ങളിൽ റൈഡ്​ ചെയ്യുക​ എന്നിങ്ങനെ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തും. 300 ദിർഹം വരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണിത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ദുബായ് പൊലീസിന്​ വിവരങ്ങൾ പങ്കുവെക്കുകയും വിലയിരുത്തൽ നടത്തുകയും ചെയ്യും.

85 ശതമാനത്തിലധികം കൃത്യതയോടെ നിയമ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കൻഡുകൾക്കുള്ളിൽ ഡാറ്റ കൈമാറാനും റോബോട്ടിന് കഴിയും. 2 കി.മീറ്റർ വരെയുള്ള നിരീക്ഷണ സംവിധാനവും ഇതിലുണ്ട്​. വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ്​ രൂപകൽപന. 1.5 മീറ്ററിനുള്ളിൽ ഏതെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ തിരിച്ചറിഞ്ഞാൽ റോ​ബോട്ട്​ സഞ്ചാരം​ നിർത്തും. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്​.

ജുമൈറ-3 ബീച്ച് ഏരിയയിലാണ് റോബോട്ടിന്‍റെ പരീക്ഷണ ഘട്ടം​ ആരംഭിക്കുക. സംവിധാനത്തിന്‍റെ കാര്യക്ഷമതയും ഭാവിയിൽ വിപുലമായ നടപ്പാക്കലിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുകയാണ്​ ദുബായ് അധികൃതരുടെ ലക്ഷ്യം. പരീക്ഷണം ആരംഭിക്കുന്നതിനായി റോഡ്‌ ഗതാഗത അതോറിറ്റി(ആർ.ടി.എ) റോബോട്ടിക്‌സ്​, അഡ്വാൻസ്ഡ് ടെക്‌നിക്കൽ സിസ്റ്റം പ്രൊവൈഡറായ ടെർമിനസ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. ദുബായിൽ ആർ.ടി.എ ആതിഥേയത്വം വഹിക്കുന്ന ‘മെന’ ട്രാൻസ്‌പോർട്ട് കോൺഗ്രസ്​ ആൻഡ്​ എക്‌സിബിഷൻ-2024 പരിപാടിക്കിടയിലാണ്​ കരാർ ഒപ്പിട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News