May 25, 2024
May 25, 2024
ദോഹ: ഖത്തറിലെ പ്രമുഖ ടൂർണമെന്റുകളിലൊന്നായ QIA ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ച് എഫ്‌സി സെമി ഫൈനലിൽ ഇടം നേടി. ഗ്രാൻഡ് മാൾ എഫ്‌സിയെ 1-0 നും, ലാൻഡ് റോയൽ മാക് എഫ്‌സിയെ 1 -1നും, QTSനെതിരെ 1-0 എന്ന സ്കോറിനും തോൽപിച്ചാണ് സിറ്റി എഫ്.സി സെമിയിലേക്ക് പ്രവേശിച്ചത്.
മെയ് 27ന് (തിങ്കൾ) നടക്കാനിരിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ എംബിഎം കെയർ ആൻഡ് ക്യൂർ എഫ്‌സിയ്ക്കെതിരെ ലാൻഡ് റോയൽ മാക് എഫ്‌സിയും, ഗ്രാൻഡ് മാൾ എഫ്‌സിയ്ക്കെതിരെ സിറ്റി എഫ്.സിയും മത്സരിക്കും. രാത്രി 8.30ന് ദോഹ സ്റ്റേഡിയത്തിൽ ആണ് മത്സരം.
സിറ്റിക്ക് വേണ്ടി ഇന്ത്യൻ അണ്ടർ 23 ,ഐ എസ് എൽ താരം മുഹമ്മദ് സനാൻ, മറ്റു ഐ എസ് എൽ താരങ്ങളായ ശ്രീക്കുട്ടൻ , സെന്തമിഴ് , ക്രിസ്റ്റി, സന്തോഷ് ട്രോഫി താരം മൗസിഫ്, അലക്സ് സജി , അർജുൻ ജയരാജ് എന്നിവരാണ് ഗ്രൗണ്ടിലിറങ്ങുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F