Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു  

May 16, 2024

news_malayalam_new_rules_in_uae

May 16, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയിൽ പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. 2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ വീസ അംഗീകരിച്ചത്. വീസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും. 

സുസ്ഥിരതയും സമ്പദ്‌വ്യവസ്ഥയും മറ്റ് പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ബ്ലൂ വീസ അനുവദിക്കും. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്നും ഷെയ്ഖ് മുഹമ്മദ്‌ അൽ മക്തും പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News