Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ബഹിരാകാശത്തും പുസ്തകപ്രകാശനം,ചരിത്രം കുറിച്ച് സുൽത്താൻ അൽ നെയാദി

September 03, 2023

Malayalam Qatar News delivers upto date information to Qatar audience

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്തിൽ വെച്ച് പുസ്തക പ്രകാശനം നടത്തി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് രചിച്ച 'ദ ജേർണി ഫ്രം ഡിസേർട്‌സ് ടു ദ സ്റ്റാർസ്' എന്ന പുസ്തകമാണ് സുൽത്താൻ അൽ നെയാദി പ്രകാശനം ചെയ്തത്.

പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ വീഡിയോ നെയാദി എക്‌സിലൂടെയാണ് (ട്വിറ്റർ) പങ്കുവെച്ചത്. കുട്ടികൾക്ക് വേണ്ടി തയാറാക്കിയിരിക്കുന്ന പുസ്തകത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന അഞ്ച് കഥകളാണുള്ളത്. ഷെയ്ഖ് മുഹമ്മദിന്റെ യാത്രയും യുഎഇയുടെ വികസന നേട്ടങ്ങളുമാണ് പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലത്ത് ആരംഭിച്ച യുഎഇയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഇത്തരം ഒരു അവസരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ ശോഭയും ഭാവിയും വളർത്തിയെടുക്കാൻ ഉതകുന്ന പുസ്തകമാണിതെന്നും സുൽത്താൻ അൽ നെയാദി പറഞ്ഞു. അതേസമയം, ബഹിരാകാശത്തിൽ 6 മാസം പൂർത്തിയാക്കിയതിന് ശേഷം സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (യുഎസ്), ആന്ദ്രേ ഫെഡ് യാവേവ് (റഷ്യ) എന്നീ ബഹിരാകാശ സഹസഞ്ചാരികൾക്കൊപ്പം സുൽത്താൻ അൽ നെയാദി ഇന്ന് ഭൂമിയിലേക്ക് മടങ്ങും. വൈകിട്ട് 3.05ന് ഡ്രാഗൺ സ്പേസ് ക്രാഫ്റ്റ് പുറപ്പെട്ട് നാളെ രാവിലെ 8.07ന് ഫ്ലോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News