Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അബുദാബിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനി മരിച്ചു 

November 23, 2023

Qatar_Malayalam_News

November 23, 2023

ന്യൂസ്‌റൂം ഡെസ്ക്

അബൂദാബി: അബുദാബിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിനി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശിനി നിഷ മോള്‍ ഹനീഷ് (41) ആണ് മരിച്ചത്. അബുദാബിയിലെ മുസഫ ഭവന്‍സ് സ്‌കൂളില്‍ കെ.ജി അസിസ്റ്റന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപിച്ചിരുന്നു. എന്നാൽ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 

12 വര്‍ഷത്തോളമായി അബൂദാബിയില്‍ പ്രവാസിയായിരുന്നു. ഭവന്‍സ് സ്‌കൂളിലെ കായിക വിഭാഗം മേധാവി ഹനീഷ് കാര്‍ത്തികേയനാണ് ഭര്‍ത്താവ്. മക്കള്‍: നേഹ, നേത്ര. പിതാവ്: വേലിക്കകത്തുവീട്ടില്‍ തങ്കപ്പന്‍, മാതാവ്: ഗീത. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News