Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
കുവൈത്ത് തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു

July 20, 2024

news_malayalam_kuwait_fire_accident

July 20, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലെ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. ആലപ്പുഴ തലവടി സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം ഉണ്ടായത്. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും റിപ്പോർട്ടുണ്ട്. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു.

മരിച്ച മാത്യു ബാങ്കിംഗ് മേഖലയിലും, ലിനി നഴ്സായും ജോലി ചെയ്ത് വരികയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12 ന് കുവൈത്ത്‌ മംഗഫിലുള്ള എൻബിറ്റിസി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 ഓളം പേർ മരിച്ചിരുന്നു.


Latest Related News