Breaking News
മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് | അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ഇതാണ്,വിശദീകരണവുമായി നിയമസഹായ സമിതി | വനിതകൾക്ക് മാത്രം,ഖത്തറിൽ പാർട് ടൈം ജൂനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഖത്തർ അമീർ മലേഷ്യയിൽ,ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നു | സ്മാഷ് ഫോക്കസ് ബാഡ്മിന്റൺ ടൂർണമെന്റ്‌, രജിസ്ട്രേഷൻ പുരോഗമിക്കുന്നു | ഖത്തറിൽ അക്കൗണ്ടന്റ്,സിവിൽ എഞ്ചിനിയർ ജോലി ഒഴിവുകൾ |
ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ല; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞുങ്ങളടക്കം 24 പേർ മരിച്ചു 

October 03, 2023

Malayalam_News_Qatar

October 03, 2023

ന്യൂസ്‌റൂം ബ്യുറോ

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ഒറ്റദിവസത്തിനിടെ 12 നവജാത ശിശുക്കളടക്കം 24 പേർ മരിച്ചു. 70 രോഗികൾ ഇപ്പോഴും അപകടാവസ്ഥയിലാണ്. 

ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്ന് ഹോസ്പിറ്റൽ ഡീൻ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെയും വൈദ്യ സാമഗ്രികളുടെയും വലിയ അഭാവമുണ്ട്. നിരവധി നഴ്സുമാരെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, പകരം ആളുകൾ വന്നിട്ടില്ല. പല ഉപകരണങ്ങളും പ്രവർത്തനരഹിതമാണ്. 

പാമ്പുകടിയേറ്റ് ചികിത്സയിലുള്ളവരടക്കമാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

അതേസമയം, ഓഗസ്റ്റിൽ മഹാരാഷ്ട്രയിലെ കല്‍വയിലുള്ള ഛത്രപതി ശിവജി ഹോസ്പിറ്റലിലും സമാനമായ സംഭവം ഉണ്ടായിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. അൾസർ, ന്യുമോണിയ, വിഷബാധ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരാണ് അന്ന് മരിച്ചത്. നിരവധി പേരെ പിന്നീട് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News