Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി

January 27, 2024

news_malayalam_new_rules_in_kuwait

January 27, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആശ്രിത/ കുടുംബ വിസകളിലെ നിബന്ധനകളില്‍ നിന്ന് 14 വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഫഹദ് അല്‍ യൂസഫ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പ്രവാസി താമസ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍, 2019ലെ മന്ത്രിതല പ്രമേയത്തിലെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കുറഞ്ഞ ശമ്പള പരിധി, സര്‍വകലാശാല ബിരുദം തുടങ്ങിയ നിബന്ധനകളിലാണ് ഇളവ് അനുവദിച്ചത്.

നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍: 

1) സര്‍ക്കാര്‍ മേഖലയിലെ കണ്‍സള്‍ട്ടന്റുമാര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, നിയമ വിദഗ്ദര്‍, നിയമ ഗവേഷകര്‍
2) സര്‍വകലാശാലകള്‍, കോളേജുകള്‍, ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൊഫസര്‍മാര്‍
3) സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഡെപ്യൂട്ടികള്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ മേഖലയിലെ ലബോറട്ടറി അറ്റന്‍ഡന്റുമാര്‍
4)ഡോക്ടര്‍മാമര്‍, ഫാര്‍മസിസ്റ്റുകള്‍
5) സാമ്പത്തിക ഉപദേഷ്ടാക്കള്‍
6) എഞ്ചിനീയര്‍മാര്‍
7)ഇമാമുമാര്‍, പ്രബോധകര്‍, പള്ളികളിലെ ബാങ്ക് വിളിക്കാര്‍, ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍
8) സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യ സര്‍വ്വകലാശാലകളിലുമുള്ള ലൈബ്രേറിയന്മാര്‍
9) നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, മെഡിക്കല്‍ സാങ്കേതിക വിദ്യാ വിദഗ്ദര്‍, ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് ജീവനക്കാര്‍
10) സര്‍ക്കാര്‍ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍, മനശാസ്ത്രജ്ഞര്‍
11) മാധ്യമ പ്രവര്‍ത്തകര്‍, ലേഖകര്‍
12) കായിക പരിശീലകര്‍
13) പൈലറ്റുമാര്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍
14) ശ്മശാന ജീവനക്കാര്‍

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News