Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കൊവിഡ്-19: തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ച് വന്നത് എട്ടു ലക്ഷത്തിലേറെ പ്രവാസികള്‍

February 12, 2021

February 12, 2021

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരി കാരണം രൂപപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് ഇതുവരെ തിരികെ വന്നത് എട്ടു ലക്ഷത്തിലേറെ പ്രവാസികള്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി തൊഴില്‍ നഷ്ടപ്പെട്ട് സംസ്ഥാനത്തേക്ക് തിരികെ എത്തിയത് ആകെ 8,33,550 പേര്‍ ആണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. 

ഇതില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 7,18,420 പേരാണ്. ബാക്കി 1,15,130 പേര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. നോര്‍ക്കയുടെ കണക്കാണ് ഇത്. 

കൃത്യമായ പാസ് ഇല്ലാതെയും മറ്റും സംസ്ഥാനത്തേക്ക് തിരികെ എത്തിയവരുടെ എണ്ണം ലഭ്യമല്ലാത്തതിനാല്‍ നോര്‍ക്കയുടെ കണക്കിലുള്ളതിനെക്കാള്‍ കൂടുതല്‍ പ്രവാസികള്‍ തൊഴില്‍രഹിതരായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. കേരളത്തിലേക്ക് തിരിച്ച് വരാനായി കാത്തിരിക്കുന്നവരും ഏറെയുണ്ട്. 

അതേസമയം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവരെ സഹായിക്കാനായി നോര്‍ക്ക വായ്പ്പാ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി നോര്‍ക്ക വഴി 30 ലക്ഷം രൂപ വരെ അടിയന്തിര വായ്പ്പകള്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ലഭിക്കും. 

കുറഞ്ഞത് രണ്ടുവര്‍ഷം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി കേരളത്തില്‍ നില്‍ക്കാനായി തിരിച്ചെത്തിയവര്‍ക്കും ഇങ്ങനെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി എന്നിവയ്ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി www.norkaroots.org എന്ന നോര്‍ക്കയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News