Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ സമുദ്രത്തിൽ 'ചുവപ്പ് പ്രതിഭാസം',അന്വേഷണം തുടങ്ങിയതായി പരിസ്ഥിതി മന്ത്രാലയം

July 19, 2023

July 19, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ചുവന്ന അടയാളങ്ങൾ ദൃശ്യമായതായി റിപ്പോർട്ട്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ  ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ .മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഏജൻസികൾ സ്ഥലത്തെത്തി  സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളോടെ ഒരു പ്രത്യേക ടീമിനെഇതിനായി നിയോഗിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ സമുദ്രാതിർത്തിയിൽ വ്യാവസായിക മലിനീകരണം ഇല്ലാത്തതിനാൽ ചുവന്ന ഭാഗം ഒരു സ്വാഭാവിക പ്രതിഭാസമാണ്. പ്രാഥമിക പരിശോധനയിൽ "റെഡ് ടൈഡ്" എന്നറിയപ്പെടുന്ന പാരിസ്ഥിതിക പ്രതിഭാസമാണെന്ന് വ്യക്തമായി.ചില തരം ആൽഗകളുടെ പ്രവർത്തനഫലമാണ് ചുവപ്പുനിറം. ഇത് വെള്ളത്തിന്റെ നിറത്തിൽ വ്യക്തമായ മാറ്റത്തിന് കാരണമാകുന്നു.

ഇത് ഒരു അപൂർവ പ്രതിഭാസമാണെന്ന് കണക്കാക്കപ്പെടുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH
 


Latest Related News