Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഷാർജയിൽ ബിസിനസ് പങ്കാളി ചതിച്ചതിനെ തുടർന്ന് ജയിലിലായ മലയാളി മരിച്ചു 

January 01, 2020

January 01, 2020

ഓച്ചിറ സ്വദേശി പ്രസന്നനാണ് മരിച്ചത് 

ഷാർജ :  ബിസിനസ് പങ്കാളി വഞ്ചിച്ചതിനെ തുടര്‍ന്ന് രോഗാവസ്ഥയില്‍ ഷാര്‍ജയിലെ ജയിലില്‍ അകപ്പെട്ട മലയാളി വ്യവസായി ഓച്ചിറ സ്വദേശി എസ്.പ്രസന്നന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം ഷാര്‍ജ കുവൈത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ദുബൈയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന അക്യൂറേറ്റ് അക്രലിക് എന്ന സ്ഥാപനത്തിന്റെ എം.ഡി യായ പ്രസന്നന്‍ ബിസിനസ് പങ്കാളി വഞ്ചിച്ചതിനെ തുടര്‍ന്ന് രോഗാവസ്ഥയിലും ഷാര്‍ജയിലെ ജയിലില്‍ അകപ്പെടുകയായിരുന്നു.

കടുത്ത കരള്‍രോഗ ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ ജാമ്യത്തിലായിരുന്നതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വരികയായിരുന്നു. കോടീശ്വരനായിരുന്ന ഇദ്ദേഹത്തിന് പാസ്പോര്‍ട്ട് വിട്ടുകിട്ടാനുള്ള തുക പോലും കണ്ടെത്താന്‍ കഴിയാതെ അവസാന നാളുകളില്‍ ഇദ്ദേഹത്തിന് ബുദ്ധിമുട്ടേണ്ടി വന്നു. 21ലേറെ കേസുകള്‍ അച്ഛന്റെ പേരിലുണ്ടായിരുന്നുവെന്ന് മകന്‍ പറഞ്ഞു. നിരവധി കടമ്പകള്‍ കടന്നാണ് ഇന്നലെ രാത്രി ഇദ്ദേഹത്തിന്റെ മൃതദേഹം വിട്ടുകിട്ടിയത്. എംബാമിങ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശമായ ഓച്ചിറയിലേക്ക് കൊണ്ടുപോകും. മരണസമയത്തും ഇദ്ദേഹത്തെ ചതിച്ചുകടന്ന പങ്കാളികള്‍ സഹായത്തിനെത്തിയില്ലെന്ന് സാമൂഹികപ്രവര്‍ത്തര്‍ പഞ്ഞു.

 


Latest Related News