ദോഹ: ഖത്തറിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ കുവാഖ് 24ാം വാർഷികാഘോഷം വിപുലമായി ആഘോഷിച്ചു. റിജെൻസി ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ എംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് നന്ദി പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, ട്രഷറർ ആനന്ദജൻ, സ്ഥാപകാംഗം ബുവൻരാജ് തുടങ്ങിവർ സംബന്ധിച്ചു.
കണ്ണൂരിൻ്റെ പൈതൃകം വിളിച്ചോതിയ നൃത്ത രൂപത്തിലൂടെ തുടങ്ങിയ 'ഖൽബിലെ കണ്ണൂർ' കലാസന്ധ്യയിൽ കുവാഖ് കുടുംബാംഗങ്ങൾ അണിനിരന്നു.
തുടർന്ന്ക,ണ്ണൂർ ഫെരീഫും യുവ ഗായിക ശ്വേത അശോകും കുവാഖിൻ്റെ സ്വന്തം ഗായകരായ ശിവപ്രിയ സുരേഷും റിയാസ് കരിയാടും വേദിയിലെത്തി.
നാലുമണിക്കൂറോളം നീണ്ടു നിന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി.
നേരത്തെ,വാർഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയിലെ
ഗായകർക്കായി വോക്കൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചിരുന്നു.ഗായകരായ കണ്ണൂർ ഷെരീഫും ശ്വേത അശോകും വോക്കൽ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F