Breaking News
പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ | ഖത്തറിൽ വാഹനങ്ങളുടെയും വിലയേറിയ സ്വർണ്ണാഭരണങ്ങളുടെയും ലേലം,അറിയിപ്പുമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ | കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു |
കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള കാലാവധി ഒരു വർഷമായി കുറച്ചു

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷമായി പരിമിതപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്‍റ് അറിയിച്ചു. നേരത്തെ ഡ്രൈവിങ് ലൈസൻസുകൾ കാലാവധി തീരുന്ന മുറക്ക് മൂന്ന് വര്‍ഷത്തേക്കായിരുന്നു പുതുക്കി നല്‍കിയിരുന്നത്. ഇതോടെ പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള കാലാവധി ഒരു വര്‍ഷമാകും. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് അര്‍ഹരായ പദവിയിൽ ജോലി തുടരുന്ന പ്രവാസികള്‍ക്ക്, ഓൺലൈൻ വഴി ലൈസൻസ് പുതുക്കുവാൻ സാധിക്കുമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.

മതിയായ രേഖകൾ സഹിതം ആഭ്യന്തര വകുപ്പിന്‍റെ ഓൺലൈൻ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡിന് മുമ്പ് വരെ ഡ്രൈവിങ് ലൈസൻസ് ഉടമയുടെ വിസാ കാലാവധിക്ക് അനുസൃതമായാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. എന്നാൽ കോവിഡ് കാലത്ത് കാലാവധി മൂന്ന് വർഷമായി വര്‍ധിപ്പിക്കുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകള്‍ നേരത്തെ സൂഷ്മ പരിശോധന ആരംഭിച്ചിരുന്നു. ഡ്രൈവിങ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളില്‍ അധികൃതർ റദ്ദാക്കിയത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News