Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കുവൈത്തിലേക്കും സമ്പൂർണ യാത്രാവിലക്ക്, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി 

April 24, 2021

April 24, 2021

കുവൈത്ത്​ സിറ്റി: കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ കുവൈത്തും ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് പൂർണമായ​ വിലക്ക്​ ഏര്‍പ്പെടുത്തി. നേരത്തെ തന്നെ കുവൈത്ത്​ വിദേശികള്‍ക്ക് പ്രവേശന വിലക്ക്​​ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും  ആരോഗ്യ ജീവനക്കാര്‍ക്കും നയതന്ത്ര ജീവനക്കാര്‍ക്കും ഇതില്‍ ഇളവുണ്ടായിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ഇന്ത്യയില്‍നിന്ന്​ നേരി​േട്ടാ അല്ലാതെയോ കുവൈത്തിലേക്ക്​ വരുന്നവര്‍ രണ്ടാഴ്​ച മറ്റൊരു രാജ്യത്ത്​ ക്വാറന്‍റീനിൽ കഴിയേണ്ടി വരും. 

കുവൈത്തികള്‍ക്കും അവരുടെ നേരിട്ടുള്ള ബന്ധുക്കള്‍ക്കും (ഭര്‍ത്താവ്​/ഭാര്യ/മക്കള്‍) അവരുടെ ഗാര്‍ഹികത്തൊഴിലാളികള്‍ക്കും വിലക്ക്​ ബാധകമല്ല. എന്നാൽ ചരക്കുവിമാനങ്ങള്‍ക്ക്  സര്‍വീസ്​ നടത്താം.

അതേസമയം,യു.എ.ഇ യിലേക്കും ഓമനിലേക്കുമുള്ള യാത്രാ വിലക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News