June 17, 2024
June 17, 2024
ദോഹ: ദോഹയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരണപ്പെട്ടുപുത്തൻ പുരയിൽ പ്രകാശൻ റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്. .ഞായറാഴ്ച വൈകീട്ട് മദീനാ ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന കാർ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.അവിവാഹിതനാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F