Breaking News
സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു | തിരുവനന്തപുരം സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി |
നാട്ടിലേക്ക് മടങ്ങാനിരുന്ന കൊല്ലം സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു 

January 17, 2021

January 17, 2021

ജിദ്ദ : സൗദിയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന കൊല്ലം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.ജിദ്ദ മഹ്ജറിൽ ഷംസാൻ സോഫാബ്‌ കമ്പനി ജീവനക്കാരനായിരുന്ന കൊല്ലം കിളികൊല്ലൂർ വീട്ടിൽ അബ്ദുൽ കലാം ഹാജിയുടെയും നബീസാ ബീവിയുടെയും മകൻ സലാഹുദ്ധീൻ(58) ആണ് മഹ്ജറിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്.27 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സലാഹുദ്ദിൻ ഈ മാസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.ഇതിനായി പാസ്‌പോർട്ടിൽ റീ എൻട്രി അടിച്ചിരുന്നു.

ഗുരുതരാവസ്ഥയിൽ 12 ദിവസം കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഇദ്ദേഹത്തെ ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.കുടുംബം കുറച്ചുനാൾ മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.കഴിഞ്ഞ വര്ഷാവസാനമായിരുന്നു മകളുടെ വിവാഹം.കോവിഡ് പ്രതിസന്ധി കാരണം സലാഹുദ്ദീന് നാട്ടിലെത്തി മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഭാര്യ : ഷമാ സലാഹുദ്ദിൻ. മക്കൾ : മുഹമ്മദ് ഫർഹാൻ,ഫാത്തിമ.
മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News