Breaking News
സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് | ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ പ്രതികൾക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു |
പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തിയവർക്ക് ശമ്പളം സര്‍ക്കാര്‍ തരും ! പുതിയ പദ്ധതിയുമായി നോർക്ക

January 13, 2025

kerala-govt-offers-100-days-salary-for-ex-nris-here-is-how

January 13, 2025

ന്യൂസ്‌റൂം ബ്യുറോ

പ്രവാസ ലോകത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്ക് കൈത്താങ് ഒരുക്കി പിണറായി സർക്കാർ. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൈത്താങ്ങാകുന്ന സ്ഥാപനങ്ങള്‍ക്ക് 100 ദിവസത്തെ ശമ്പളത്തിന്റെ വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഇനി മുതൽ നല്‍കും.

നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവാ നെയിം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന് ആണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്കാണ് ശമ്പളത്തിലെ ഒരു വിഹിതം നൽകുന്നത്.

ഒരു വര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രതിദിനം പരമാവധി 400 രൂപ വരെ ഇങ്ങനെ നല്‍കും. ഒരു സ്ഥാപനത്തില്‍ പരമാവധി 50 തൊഴിലാളികള്‍ക്കായിരിക്കും ശമ്പള വിഹിതം അനുവദിക്കുക. ഓട്ടമൊബൈല്‍, കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സംരംഭങ്ങള്‍ക്കായിരിക്കും നെയിം പദ്ധതിയുടെ ആനുകൂല്യം ആദ്യ ഘട്ടത്തില്‍ ലഭിക്കുക.

സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്‌ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, റജിസ്‌ട്രേഷനുള്ള സ്വകാര്യ/ പബ്ലിക് ലിമിറ്റഡ്/ എല്‍എല്‍പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ ഭാഗമാകാനാകും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി റജിസ്‌ട്രേഷന്‍ എടുത്ത തൊഴില്‍ ദാതാവിനാണ് ആനുകൂല്യങ്ങള്‍ നൽകുന്നത്.

നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ ദാതാവിന് ക്ലെയിം സമര്‍പ്പിക്കാം. ഓരോ മൂന്ന് മാസത്തിലും 25 ദിവസം എന്ന രീതിയിലായിരിക്കും ശമ്പള വിഹിതം വിതരണം ചെയ്യുക. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും: www.norkaroots.org എന്ന വെബ്‌സൈറ്റിലോ 04712770523 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. അതേസമയം തൊഴില്‍ ദാതാവിന് മാത്രമല്ല തൊഴിലാളികള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ


Latest Related News