Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
ജിദ്ദയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 52.8 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍കോട്ടികിസ് കണ്‍ട്രോള്‍ അറിയിച്ചു. നിര്‍മാണ വസ്തുക്കള്‍ അടങ്ങിയ ലോഡില്‍ ഒളിപ്പിച്ച് കടത്തിയ 52.8 ലക്ഷം ലഹരി ഗുളികകളാണ് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍കോട്ടികിസ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച ആറുപേരെ റിയാദില്‍ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു. നാലു സിറിയക്കാരും ഒരു സുഡാനിയും ഒരു സൗദി പൗരനുമാണ് അറസ്റ്റിലായത്. നിയമാനുസൃതമായ നടപടികള്‍ക്കുശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News