Breaking News
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു,പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് വീണ്ടും നിർദേശം | ഖത്തറിൽ ഈ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു | കേരളത്തിലെ കടൽ മൽസ്യം കഴിക്കുന്നതിൽ കുഴപ്പമില്ല,ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി | ഖത്തറിൽ വനിതാ കോ-ഓർഡിനേറ്റർ / ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് ജോലി ഒഴിവ് | ഖത്തറിൽ ചെറിയ തുകകൾ പിൻവലിക്കാനുള്ള ഈദിയ എ.ടി.എമ്മുകൾക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് | ബലി പെരുന്നാളും അറഫാ ദിനവും : യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു | ചൂടത്ത് പണിയെടുക്കണ്ട,ഖത്തറിൽ ഉച്ചനേരങ്ങളിൽ മോട്ടോർ ബൈക്കിൽ ഡെലിവറി വേണ്ടെന്ന് തൊഴിൽ മന്ത്രാലയം | ഖത്തറിലെ ഇന്ധന വിതരണ കമ്പനിയായ വൊഖൂദിന്റെ പേരിൽ വ്യാജ പരസ്യങ്ങൾ,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് | ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു |
ഫോക്കസ് ഖത്തർ 'ഗോൾ' സോക്കർ ടൂർണമെന്റിൽ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കൾ

November 16, 2024

 focus-qatar-goal-soccer-tournament-fif-manjeri-wnners

November 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജിയൺ സംഘടിപ്പിച്ച രണ്ടാമത് "ഗോൾ" സോക്കർ ടൂർണമെന്റിൽ ഫ്രൈഡേ ഫിഫാ മഞ്ചേരി ജേതാക്കളായി. ഫൈനലിൽ ഓർബിറ്റ് എഫ് സിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഫ്രൈഡേ ഫിഫാ മഞ്ചേരി കിരീടം ചൂടിയത്. വക്ര ജെംസ് അമേരിക്കൻ അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലുമായി സാലി(2), ഷുഹൈബ്(1), നവാഫ്(1) എന്നിവർ ഫ്രൈഡേ ഫിഫാ മഞ്ചേരിക്ക് വേണ്ടി ഗോളുകൾ നേടി. സുഹൈൽ ഓർബിറ്റ് എഫ് സിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കി.

വിജയികൾക്ക് ഫോക്കസ് ഇൻറർനാഷണൽ ഖത്തർ സിഇഒ ഹാരിസ് പിടി ട്രോഫി സമ്മാനിച്ചു. അമേരിക്കൻ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ഡോ. ജംഷീർ വിജയികൾക്ക് പ്രൈസ് മണി നൽകി. റണ്ണർ അപ്പ് ട്രോഫി ഫോക്കസ് ഇൻറർനാഷണൽ ഖത്തർ റീജിയൻ സിഒഒ അമീർ ഷാജിയും ക്യാഷ് പ്രൈസ് പെർഫെക്റ്റ് സൊല്യൂഷൻ മാനേജിംഗ് പാർണർ ഹാഫിസ് ഷബീറും സമ്മാനിച്ചു.

ഫ്രൈഡേ ഫിഫാ മഞ്ചേരിയുടെ സാലി ടൂർണമെൻറ് ടോപ് സ്കോററും ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ചുമായി. മികച്ച ഗോൾകീപ്പർ ആയി ഓർബിറ്റ് എഫ് സിയുടെ ഹക്സലിനെ തെരഞ്ഞെടുത്തു.

ഖത്തറിലെ വിവിധ ഫുട്ബോൾ ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റ് ഫോക്കസ് ഇൻറർനാഷണൽ ഖത്തർ ഇവൻറ് മാനേജർ ആഷിക് ബേപ്പൂർ, എച്ച് ആർ മാനേജർ മൊയ്തീൻ ഷാ, ഡോ. റസീൽ, റഷീഖ് ബക്കർ, അമീനുറഹ്മാൻ, ഫായിസ്, സഫീറുസ്സലാം, മുസ്തഫ കാപ്പാട്, ഫഹ്‌സിർ റഹ്മാൻ, മിഥ്ലാജ് ലത്തീഫ്, താഹ മുഹമ്മദ്, ശനീജ് എടത്തനാട്ടുകര,ഫൈസൽ ഭരണിക്കൽ, സാബിക് സലാം, ഷംസീർ, മുസ്തഫൽ ഫൈസി, മിറാസ്, മുഹ്‌സിൻ, ജാബിർ തുടങ്ങിയവർ നിയന്ത്രിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News