Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
മഞ്ഞുരുകുന്നു,ഖത്തറിനും ബഹ്റൈനുമിടയിൽ ഉടൻ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനം

February 01, 2023

February 01, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വർഷങ്ങളായി തുടരുന്ന അഭിപ്രായ ഭിന്നതകൾക്കു ശേഷം ഖത്തറിനും ബഹ്റൈനുമിടയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃരാരഭിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം.

വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്‌റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന് മന്ത്രി മുഹമ്മദ് അല്‍ കഅബിയാണറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ അധിക്യതര്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി ധാരണയിലെത്തിയതായി പാര്‍ലമെന്റിന്റെ പ്രതിവാര സെഷനില്‍ അദ്ദേഹം എംപിമാരോട് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനതക്ക് ഏറെ സന്തോഷം പകരുന്നതാണു വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം.

ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഈയിടെ ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ കിരീടാവകാശി, പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിര്‍ത്താനും ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകള്‍ തുടരാനും ചര്‍ച്ചയില്‍ ധാരണയായി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News