ദോഹ :പ്രഥമ ആസ്പയർ ബീച്ച് സ്പോർട്സ് ഫെസ്റ്റിവൽ ഈ മാസം 20 മുതൽ 26 വരെ ആസ്പയർ പാർക്കിൽ നടക്കും. കായിക യുവജന മന്ത്രാലയത്തിന്റെയും ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷന്റെയും സഹകരണത്തോടെ ആസ്പയർ സോൺ ഫൗണ്ടേഷൻ (എസെഡ്എഫ്)ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബീച്ച് സോക്കർ, ബീച്ച് വോളിബോൾ, ഖത്തർ ടെന്നീസ്, സ്ക്വാഷ്, ബാഡ്മിന്റൺ ഫെഡറേഷന്റെ മേൽനോട്ടത്തിൽ ബീച്ച് ടെന്നീസ് എന്നിവയുൾപ്പെടെ മൂന്ന് പ്രധാന കായിക ഇനങ്ങളാണ് ടൂർണമെന്റിൽ ഉൾപ്പെടുന്നത്. കായിക സംസ്കാരവും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ മത്സരങ്ങൾ നടക്കും, വിവിധ സ്പോർട്സ് ഫെഡറേഷനുകളുടെ മേൽനോട്ടത്തിൽ 18 വയസ്സിന് മുകളിലുള്ള പുരുഷ ടീമുകൾക്ക് പങ്കെടുക്കാം.
'സമൂഹത്തെയും പ്രത്യേക കായിക ഇനങ്ങളെയും പിന്തുണയ്ക്കുന്ന ഒരു സംയോജിത കായിക കേന്ദ്രമായി മാറാനുള്ള ആസ്പയർ സോണിന്റെ പ്രതിബദ്ധതയാണ് ആസ്പയർ ബീച്ച് സ്പോർട്സ് ഫെസ്റ്റിവൽ പ്രതിഫലിപ്പിക്കുന്നതെന്ന്'AZF ഇവന്റ്‌സ് & വെന്യൂസ് ഡയറക്ടർ അഹമ്മദ് അൽ ഹസ്സൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഏകദേശം ഒരു ലക്ഷം റിയാൽ സമ്മാനത്തുകയായി നൽകുമെന്നും ഇത് ടൂർണമെന്റിനെ കൂടുതൽ ആവേശകരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F