Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഷാർജയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ

May 05, 2020

May 05, 2020

ഷാർജ : ഷാര്‍ജയിലെ അൽ നഹ്ദയിൽ പാര്‍പ്പിട സമുച്ഛയത്തില്‍ തീപ്പിടിത്തം. 50 അടി ഉയരമുള്ള കെട്ടിടത്തിലാണ് തീപ്പിടത്തുണ്ടായത്.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താമസക്കാർ മുഴുവൻ കെട്ടിടത്തിലുള്ള സമയത്താണ് തീപിടുത്തമുണ്ടായത്. ഇവരിൽ പലരും തീപിടുത്തമുണ്ടായ ഉടൻ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു.

അല്‍ നഹ്ദയില്‍ മലയാളികള്‍ കൂടുതലുള്ള മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്. താജ് ബാംഗളൂര്‍ റെസ്റ്റോറന്റിന് സമീപമുള്ള കെട്ടിടത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ്  തീപ്പിടിത്തമുണ്ടായതെന്ന് സമീപ വാസികള്‍ അറിയിച്ചു.

കെട്ടിടത്തിന്റെ പുറംഭാഗത്ത് ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിട്ടുണ്ട്. അഗ്നി രക്ഷാ സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും ഒഴിപ്പിക്കുകയാണ്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഷാര്‍ജയില്‍ തീപ്പിടിത്തമുണ്ടാവുന്നത്. കഴിഞ്ഞ മാസം 12ന് ഷാര്‍ജയിലെ അല്‍ ഖസിമിയയില്‍ നിര്‍മാണത്തിലിരുന്ന പാര്‍പ്പിട സമുച്ഛയത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News