Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
അഭയം തേടിയെത്തിയ മലയാളി യുവതികളെ ഏജൻസിക്ക് തിരികെ ഏൽപിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 

September 10, 2019

September 10, 2019

കഴിഞ്ഞ ദിവസമാണ് കൊല്ലം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവതികള്‍ അജ്മാനിലെ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ എത്തിയത്. 

ദുബായ് :  മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതികൾക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഭയം നൽകിയില്ല.സഹായം തേടി ഇന്ത്യൻ കോൺസുലേറ്റിലെത്തിയ അഞ്ച് യുവതികളെ ഏജന്റുമാര്‍ക്ക് അരികില്‍ തിരികെ എത്തിച്ചാണ്  ഇന്ത്യന്‍ കോണ്‍സുലേറ്റ് വിചിത്ര നടപടി കൈക്കൊണ്ടത്. കോണ്‍സുലേറ്റ് അധികൃതര്‍ ഇവരെ ഏജന്റുമാര്‍ക്ക് തന്നെ കൈമാറുകയായിരുന്നു. തങ്ങളുടെ ജീവന്‍ പോലും ഇപ്പോള്‍ അപകടത്തിലാണെന്ന് യുവതികൾ പറയുന്നു.

ഏജൻസിക്കൊപ്പം പോയില്ലെങ്കിൽ ബാന്‍ അടിച്ച്‌ പാസ്പോര്‍ട്ട് കയ്യിൽ കിട്ടുന്നത് വരെ എംബസിയില്‍ കിടക്കണം.അതിനു ശേഷം 7 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുണ്ടാവും. കോൺസുലേറ്റ് അധികൃതരാണ് ഇങ്ങനെയൊരു നിർദേശം വെച്ചതെന്നും ഒടുവിൽ ഗത്യന്തരമില്ലാതെ ഏജൻസിക്കൊപ്പം തിരികെ പോവുകയായിരുന്നുവെന്നും യുവതി പറയുന്നു.

കഴിഞ്ഞ ദിവസമാണ് കൊല്ലം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട സ്വദേശികളായ അഞ്ച് യുവതികള്‍ അജ്മാനിലെ ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ട് ദുബായില്‍ എത്തിയത്. നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയില്‍ കൊണ്ടുവന്ന് ഇവരെ നിയമവിരുദ്ധമായി അറബികളുടെ വീട്ടുജോലിക്ക് നിയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു. മലയാളികളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ റിക്രൂട്ടിങ് ഏജന്‍സി. സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കറിന് അരികിലെത്തിയ യുവതികളെ  ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
 


Latest Related News