Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇന്നലെ ഗൾഫിൽ നിന്നെത്തിയ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങൾ,ജാഗ്രതയോടെ സംസ്ഥാനം

May 12, 2020

May 12, 2020

കൊച്ചി : ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ വിമാനങ്ങളിലെ യാത്രക്കാരിൽ ആറു പേരിൽ കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. ബഹ്‌റൈനിൽ നിന്നെത്തിയ നാല് പ്രവാസികൾക്കും ദുബായിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടത്.  

ബഹ്‌റൈനിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേർക്കും പാലക്കാട് സ്വദേശിയായ ഒരാൾക്കുമാണ് കൊവിഡ് ലക്ഷണം കണ്ടത്. നാല് പേരെും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ദുബായ് വിമാനത്തിലെത്തിയ രണ്ട് യാത്രക്കാരെ പനി ലക്ഷണത്തെ തുടർന്നാണ് കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് പരിശോധന നടത്താതെ തെർമൽ സ്ക്രീനിങ് മാത്രം നടത്തിയാണ് ഗൾഫിൽ നിന്നുള്ള യാത്രക്കാരെ നാട്ടിലെത്തിക്കുന്നത്.അതുകൊണ്ടു തന്നെ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് എയ്റോ ബ്രിഡ്ജിൽ വെച്ച് തന്നെ പരിശോധന നടത്തിയാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഗൾഫിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ന് കേരളത്തിൽ എത്തുന്നത്.ചൊവ്വാഴ്ച ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ - തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News