Breaking News
ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ,ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് ട്രംപ് | അമേരിക്കയുമായുള്ള സംഘർഷം ഒഴിവാക്കിയതിന് ഇറാൻ ഖത്തറിന് നന്ദി പറയണമെന്ന് ട്രംപ് | മുകേഷ് അംബാനി ഡൊണാൾഡ് ട്രംപുമായും ഖത്തർ അമീറുമായും ദോഹയിൽ കൂടിക്കാഴ്ച നടത്തി | ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ കെ.ജി എബ്രഹാം ഉൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി |
കോവിഡിന് സമാനം,ചൈനീസ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയ പുതിയ വൈറസുകൾ എത്രത്തോളം അപകടമുണ്ടാക്കും?

February 22, 2025

chinese-researchers-find-bat-virus-enters-human-cells-via-same-pathway-as-covid

February 22, 2025

ന്യൂസ്‌റൂം ബ്യുറോ

ബീയ്ജിങ്: ചൈനീസ് ഗവേഷകര്‍ വവ്വാലുകളിൽ പുതുതായി കണ്ടെത്തിയ കൊവിഡ്-19ന് സമാനമായ മറ്റൊരു വൈറസിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ വൈദ്യശാസത്ര ലോകത്ത് ചർച്ചയാകുന്നത്. എന്നാല്‍, മുന്‍ വൈറസിനെ പോലെ പെട്ടെന്ന് മനുഷ്യരുടെ ശരീരത്തിലെ കോശങ്ങളില്‍ കയറാനുള്ള ശേഷി ഈ വൈറസുകൾക്ക് ഇല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. എച്ച്‌കെയു5-കോവ്-2 എന്നാണ് പുതിയ വൈറസിന്റെ പേര്. മെര്‍സ് വൈറസുകള്‍ ഉള്‍പ്പെടുന്ന മെര്‍ബികോവൈറസ് കുടുംബത്തിലെ അംഗമാണ് പുതിയ വൈറസ്. വൈറസുകളെ കുറിച്ച് പഠിച്ചതിന് 'ബാറ്റ്‌വുമന്‍' എന്നറിയപ്പെടുന്ന ഷീ ഷെങ്‌ലി എന്ന ഗവേഷകയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്.

കൊറോണ രോഗം പരത്തുന്ന സാര്‍സ്-കോവ്-2 വൈറസിനെ പോലെ ഇതിന് എസിഇ2 റിസപ്റ്റര്‍ പ്രോട്ടീന്‍ വഴി മനുഷ്യകോശങ്ങളിലേക്ക് കയറാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. പക്ഷേ, ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വൈറസിനെ പ്രവേശിപ്പിച്ച കുടലിലും ശ്വാസനാളിയിലും അണുബാധയുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞു. അതിനാല്‍ തന്നെ ഈ വൈറസിനെ നേരിടാനുള്ള ആന്റിബോഡികളെ കുറിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഈ വൈറസ് മറ്റൊരു മഹാമാരിക്ക് കാരണമാവില്ലെന്ന് യുഎസിലെ മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം പറയുന്നത്. 2019നെ അപേക്ഷിച്ച് വൈറസുകളോട് മനുഷ്യര്‍ക്ക് പ്രതിരോധ ശേഷിയുണ്ടെന്നും അത് മഹാമാരി സാധ്യത ഇല്ലാതാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം,വൈറസിന്റെ വിവരം പുറത്തുവന്നതോടെ മരുന്നുകമ്പനിയായ ഫൈസറിന്റെ ഓഹരികളുടെ വില ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News