Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
ഗൃഹാതുരതയുണർത്തുന്ന ഇന്ത്യൻ വിഭവങ്ങൾ ഖത്തർ വിപണിയിൽ,റെഡി റ്റു ഈറ്റ് ഭക്ഷ്യോൽപന്നങ്ങളുമായി കാൻ ഇന്റർ നാഷണൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്

October 17, 2024

can-International-group-launches-ready-to-Eat-indian-dishes-in-qatar

October 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കാൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കീഴിൽ ഷമാൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവര്‍ത്തിക്കുന്ന അൽ തുരയ്യ ഫുഡ് ഫാക്ടറി, ഇന്ത്യൻ കോഫീ ഹൗസ് ബ്രാന്റിൽ വിവിധ തരം റെഡി ടു ഈറ്റ് ഇന്ത്യൻ കറികൾ വിപണിയിലിറക്കി.

സാമ്പാർ, ബട്ടർ ചിക്കൻ, ദാൽ മക്കാനി, ചിക്കൻ കറി, രാജ്മ മസാല, തുടങ്ങിയ  വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ കറികൾക്കു പുറമെ പൊറോട്ട, സമോസ, പനിയാരം, നീർദോശ, സ്പ്രിംഗ് റോൾ, മാമോസ്, ഇടിയപ്പം തുടങ്ങിയ അമ്പതോളം വിവിധങ്ങളായ ഫ്രോസൺ-ചിൽഡ് ഫുഡ് പ്രൊഡക്റ്റുകളുമാണ് കമ്പനി നിലവിൽ ഖത്തറിൽ വിപണനം ചെയ്യുന്നത്.

ജോലിത്തിരക്കിനിടയിലും ഗൃഹാതുരതയുണർത്തുന്ന ഇന്ത്യൻ വിഭവങ്ങൾ വീടുകളിലും ജോലിസ്ഥലത്തും യഥേഷ്ടം വാങ്ങി എളുപ്പത്തിൽ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ഫ്രോസണായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ചൂടുവെള്ളത്തിൽ ഇറക്കി വെച്ചോ, മൈക്രോവേവ് ഓവണിൽ ചൂടാക്കിയോ കഴിക്കാവുന്നതാണ്. വീടുകളിൽ പാചകം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ, അതേ രുചിയിലും ഗുണനിലവാരത്തിലും ലഭ്യമാവുന്നു എന്നതാണ് ഈ ഉൽപ്പന്നങ്ങളുടെ പ്രത്യേകത.

രുചിയിലും, ഗുണനിലവാരത്തിലും ഒരുവിധ വ്യത്യാസങ്ങളുമില്ലാതെ, പ്രിസർവേറ്റീവുകൾ ചേർക്കാതെയാണ് ആധുനിക ടെക്നോളജിയുടെ സൗകര്യങ്ങളോടെ ഷമാലിൽ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റിൽ ഈ റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നത്. മെയ്ഡ് ഇൻ ഖത്തർ പ്രൊജക്റ്റിന്റെ ഭാഗമായി ആരംഭിച്ച അൽ തുരയ്യ ഫുഡ് പ്രൊഡക്ഷൻ കമ്പനിയാണ് ഖത്തറിൽ ആദ്യമായി റെഡി റ്റു ഈറ്റ് കറികൾ പുറത്തിറക്കുന്നത്.

ലുലു, അൽ റവാബി, കേറിഫോർ, സഫാരി, ഫാമിലി, മെഗാ മാർട്ട്, തുടങ്ങിയ ഖത്തറിലെ എല്ലാ പ്രമുഖ സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളിലും ഇപ്പോൾ ഈ റെഡി റ്റു ഈറ്റ് ഇന്ത്യൻ കോഫീ ഹൗസ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഒപ്പം ഖത്തർ എയർവെയ്സ് അടക്കമുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളും അൽ തുരയ്യ ഫുഡ് ഫാക്ടറിയുടെ നിലവിലെ ഉപഭോക്താക്കളാണ്.

റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകൾക്കു പുറമേ, ദോശ, ഇഡ്ഡലി മുതലായ വിവിധ തരം റെഡി റ്റു കുക്ക് മാവുകളും ഇന്ത്യൻ കോഫീ ഹൗസ് ബ്രാന്റുകളിൽ ഇപ്പോൾ ലഭ്യമാണ്.

കഴിഞ്ഞ പതിനഞ്ചു വർഷത്തിലധികമായി ഖത്തറിൽ പ്രവര്‍ത്തിക്കുന്ന ഹോട്ബെയ്ക്ക് കാറ്ററിംഗ്, ഖത്തറിലും, ദുബൈയിലുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ് റസ്റ്റോറന്റ്, സമീപകാലത്ത് തുടങ്ങിയ കാരവൻ സീഫുഡ് റസ്റ്റോറന്റ് മുതലായവയും കാൻ ഇന്റർനാഷണൽ ഗ്രൂപ്പിലെ ഫുഡ് ആന്റ് ബീവറേജ് ഡിവിഷനുകളാണ്.

ഖത്തർ മാർക്കറ്റിൽ ലഭ്യമാക്കുന്നതിനു പുറമെ, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് എക്സ്പോർട്ടിംഗ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കൂടുതൽ പ്രൊഡക്ഷൻ കപ്പാസിറ്റി കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഓട്ടീസ് ഫുഡ് പാർക്ക് എന്ന പേരിൽ മറ്റൊരു മാനുഫാക്ചറിംഗ് യൂണിറ്റിന്റെ നിർമ്മാണവും ഇപ്പോൾ നടന്നു വരുന്നുണ്ട്.

അൽ തുരയ്യ ഫുഡ് ഫാക്ടറി പുറത്തിറക്കുന്ന റെഡി റ്റു ഈറ്റ് ഫുഡ് പ്രൊഡക്റ്റുകൾ പരിചയപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളനത്തിൽ മാനേജിംഗ് ഡയരക്ടർ ഇസ്മായിൽ ഒ.ടി, ജനറൽ മാനേജർ അഷ്റഫ് ബോംബെ, സ്ട്രാറ്റജിക് ഓഫീസർ അൽക്ക മീര സണ്ണി, എക്സിക്യുടീവ് ഷെഫ് ഡാർവിൻ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് ഒ.ടി എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News