Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
'ബിഗ് ബാഡ് വോള്‍ഫ് ബുക്ക്‌സ്' പുസ്തകമേള ആരംഭിച്ചു

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ 'ബിഗ് ബാഡ് വോള്‍ഫ് ബുക്ക്‌സ്' പ്രദര്‍ശനവും വില്‍പനയും ദുബായില്‍ ആരംഭിച്ചു. ദുബായ് കള്‍ചര്‍ ചെയര്‍ പേഴ്‌സണ്‍ ശൈഖ് ലത്വീഫ്
ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 16 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ പത്തു ലക്ഷത്തിലേറെ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കോവിഡിന്റെ സാഹചര്യത്തില്‍ രണ്ടു വര്‍ഷം മുടങ്ങിപോയ മേളയുടെ നാലാം എഡീഷനാണ് നിലവില്‍ നടക്കുന്നത്. ബിസിനസ്, ഡിസൈന്‍, കുക്കറി, ബാലസാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ ലഭ്യമാണ്. 50 മുതല്‍ 80 ശതമാനം വിലക്കിഴില്‍ പുസ്തകങ്ങള്‍ വാങ്ങാനാകും എന്നതാണ് മേളയുടെ പ്രധാന ആകര്‍ഷണം. ദുബായ് കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റിയുമായി സഹകരിച്ചാണ് വില്‍പന ഒരുക്കിയിട്ടുള്ളത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മേളയുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ പുലര്‍ച്ചെ 2 വരെയാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News