Breaking News
ലുസൈൽ ഈദ്ഗാഹിൽ നടക്കുന്ന ഈദ് നമസ്കാരത്തിൽ ഖത്തർ അമീർ പങ്കെടുക്കും | 'നല്ല നിലമ്പൂരിന്, ബാപ്പുട്ടിക്കൊരു വോട്ട്',നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഈ വാരാന്ത്യത്തിൽ ഖത്തറിൽ ചൂട് കൂടും,ശക്തമായ കാറ്റിന് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം | കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രം,രണ്ടു ദിവസം വേണമെന്ന ആവശ്യം പരിഗണിച്ചില്ല | ലോകകപ്പ് യോഗ്യതാ മൽസരം,ഖത്തർ ഇന്ന് ഇറാനെ നേരിടും,മത്സരം രാത്രി 9.15-ന് | സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം,പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി | ദോഹ ഓൾഡ് പോർട്ടിൽ ബലിപെരുന്നാൾ ആഘോഷമാക്കാം,ജൂൺ 9 വരെ നീണ്ടുനിൽക്കും | അൽസദ്ദ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലെ ഈദ്ഗാഹിൽ ഉമർ ഫൈസി പരിഭാഷ നിർവഹിക്കും | ഐ.പി.എൽ ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ മരണം 11 ആയി,മരണ സംഖ്യ ഉയരുമ്പോഴും ആഘോഷം തുടർന്നതിനെതിരെ വിമർശനം |
രാഷ്ട്രീയം കളിച്ചവർ തോറ്റു; കളി ശ്രദ്ധിച്ചവർ മുന്നോട്ടുപോയെന്നും ആഴ്സൻ വെംഗർ

December 06, 2022

December 06, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഫിഫ ലോകകപ്പിനിടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയ ജർമനി, ഡെന്മാർക്ക് ടീമുകൾക്കെതിരെ ആഴ്സൻ വെംഗർ. രാഷ്ട്രീയ പ്രകടനങ്ങൾക്ക് പകരം ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ടീമുകൾ ലോകകപ്പിലെ ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി ആഴ്സണൽ ടീമിന്റെ മുൻ മാനേജർ കൂടിയായ വെംഗർ അഭിപ്രായപ്പെട്ടു.

ഫിഫയുടെ ആഗോള ഫുട്ബോൾ വികസനത്തിന്റെ തലവനായി പ്രവർത്തിക്കുന്ന വെംഗർ, ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ വിശകലനം നടത്തുന്ന വാർത്താ സമ്മേളനത്തിനിടെയാണ് അപ്രതീക്ഷിതമായ പരാമർശം നടത്തിയത്.

റൈൻബോ ആംബാൻഡ് ധരിക്കാൻ ഫിഫ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ഉദ്ഘാടന മത്സരത്തിന് മുമ്പ് ജർമ്മനിയുടെ കളിക്കാർ ടീം ഫോട്ടോയ്‌ക്കായി വായ മൂടിക്കെട്ടിയിരുന്നു. നാല് തവണ ചാമ്പ്യൻമാരായ ജർമനി 2-1 ന് ഗെയിം തോൽക്കുകയും ഒടുവിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോകുകയും ചെയ്തു. ഇതിനെയാണ് അദ്ദേഹം പരോക്ഷമായി വിമർശിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 

 


Latest Related News