Breaking News
IPAQ ഫുട്ബോൾ പ്രിമിയർ ലീഗ്,പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ | ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം,ഖത്തർ ശക്തമായി അപലപിച്ചു | മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി | ഗസയിൽ ജനങ്ങളെ കൊന്നുതള്ളുന്നു,ആക്രമണം ശക്തമാക്കിയ ഇസ്രായേൽ 24 മണിക്കൂറിനിടെ 144 പേരെ കൊലപ്പെടുത്തി | ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ വനിതാ കസ്റ്റമർ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം | പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ | യു.എ.ഇയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു,13 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് | ഖത്തറിൽ ദേശീയ അവധിദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ അംഗീകാരം നൽകി | കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സൗദിയിലെ അൽഹസയിൽ അന്തരിച്ചു | ഒമാനിൽ വേനൽചൂട് കനക്കുന്നു,ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമം നിയമം പ്രാബല്യത്തിൽ |
പ്രണയദിനത്തിനും ഇപ്പോൾ സൗദിയിൽ വിലക്കില്ല,പ്രണയദിന വിശേഷങ്ങളുമായി അറബ് ന്യൂസ് പത്രം

February 15, 2023

February 15, 2023

ന്യൂസ്‌റൂം ബ്യുറോ 
റിയാദ്: പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന സൗദിയിലെ പ്രമുഖ ദിനപത്രമായ അറബ് ന്യൂസ് ഇന്നലെ പുറത്തിറങ്ങിയത് വാലന്റൈൻ സ്‍പെഷ്യൽ പതിപ്പടക്കമുള്ളപ്രണയദിന വിശേഷങ്ങളുമായി. പ്രണയ രക്തചുവപ്പാർന്ന പേജിൽ വലിയ ലൗവ് ചിഹ്നം. സ്നേഹ പുഷ്പങ്ങൾ കൈമാറുന്ന അറബ് തനത് വേഷം ധരിച്ച പ്രണയികൾ. ‘രാജ്യം പ്രണയം ആഘോഷിക്കുന്നു’ എന്ന് വെണ്ടയ്ക്കാ തലക്കെട്ടും. നാല് വർഷം മുമ്പു വരെ സൗദി അറേബ്യയിൽ ഇത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു..

ഫെബ്രുവരി 14നും അതിന് മുമ്പും ശേഷവുമുള്ള ദിനങ്ങളിലും ചുവന്ന റോസാപുഷ്‍പങ്ങൾക്ക് പോലും സൗദിയിൽ വിലക്കുണ്ടായിരുന്നു.രാജ്യത്തെ ഫ്ലവർഷോപ്പുകളിൽ ആ ദിനങ്ങളിൽ ചുവന്ന റോസാ പുഷ്‍പങ്ങൾ വിൽക്കാൻ പാടില്ലായിരുന്നു. ‘സദാചാരം സംരക്ഷിക്കാനും ദുരാചാരം തടയാനുമുള്ള’ മതകാര്യ സമിതി കർശനമായി നിരീക്ഷിക്കുകയും സദാചാരം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും പതിവായിരുന്നു. അത് പഴങ്കഥയായി.

2019 മുതൽ സൗദി അറേബ്യ പ്രണയദിനം ആഘോഷിക്കുന്നു. ഇത്തവണ ആഘോഷത്തിന് പൊലിമയേറിയെന്ന് മാത്രം. പ്രണയദിനാഘോഷത്തിന് ഈ രാജ്യത്ത് അനുമതിയുണ്ടായി പിറ്റേ വർഷം കോവിഡ് വന്നു. ശേഷമുള്ള ഒരു വർഷവും അതിന്റെ ആഘാതത്തിലായിരുന്നു. കഴിഞ്ഞവർഷമാണ് സ്ഥിതിയൊന്ന് മെച്ചപ്പെട്ടത്. ഇപ്പോൾ പൂർവസ്ഥിതിയിലായി. അപ്പോൾ ആഘോഷം കെങ്കേമമായി. ഇത്തവണ ദിവസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പൂക്കടകളും റസ്റ്റോറന്റുകളും ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായി മനോഹരമായ പൂച്ചെണ്ടുകളും അനുയോജ്യമായ ഭക്ഷണമെനുകളും ഒരുക്കി ദമ്പതികളെയും അവിവാഹിതരെയും ഒരുപോലെ ആകർഷിക്കാൻ തയാറെടുത്തുകഴിഞ്ഞിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News