ദോഹ/ ന്യൂഡൽഹി :ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.ഇന്ത്യാ സന്ദർശനത്തിനിടെ,ഇന്ന് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
വ്യാപാരം, ഊർജം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, സംസ്‌കാരം, ജനങ്ങൾക്കിടയിലെ പരസ്പര ബന്ധം എന്നിവക്ക് ഊന്നൽ നൽകിയുള്ള ചർച്ചയിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു നേതാക്കൾക്കുമുള്ള വീക്ഷണങ്ങൾ പരസ്പരം പങ്കുവെച്ചതായും ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.ഇസ്രായേൽ-ഹമാസ് സംഘർഷവും ഗസയിൽ വെടിനിർത്തൽ സുഗമമാക്കുന്നതിൽ ഖത്തർ വഹിച്ച പങ്കും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്ത്രപരമായ പങ്കാളിത്തവും പരസ്പര സഹകരണവും ഉറപ്പുവരുത്തുന്നതിന് പുറമെ, ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാനത്തിന്മേലുള്ള നികുതികൾക്കുള്ള സാമ്പത്തിക വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F