Breaking News
ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,400 മീറ്റർ ഓട്ടത്തിൽ സ്വർണക്കുതിപ്പ് | ബലി പെരുന്നാൾ,ഒമാനിൽ അഞ്ച് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു | ഖത്തർ പ്രവാസിയായിരുന്ന ഡോ.ഷിനാസ് നിലമ്പൂരിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയാവും ,ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട് | ഖത്തർ തൊഴിൽ നിയമവും സ്പോൺസർഷിപ്പ് നിബന്ധങ്ങളും' സംസ്‌കൃതി സെമിനാർ വെള്ളിയാഴ്ച | കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു |
ജിൻസൺ സെമി കാണാതെ മടങ്ങി,കെ.ടി ഇർഫാൻ ഇന്നിറങ്ങും

October 04, 2019

October 04, 2019

ദോഹ : ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ സെമി എത്താതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജിൻസണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86 സെക്കൻഡിലാണ് ജിൻസൺ മത്സരം പൂർത്തിയാക്കിയത്. അവസാന ലാപ്പിലാണ് ഏഷ്യൻ ചാമ്പ്യനായ ജിൻസൺ മത്സരം പൂർത്തിയാക്കിയത്. ഹീറ്റ്സിലെ ആദ്യ ആറ് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക. 

പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ തേജീന്ദർപാൽ സിംഗിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 20.43 മീറ്റർ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യത ഗ്രൂപ്പിൽ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദർപാലിന് കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തിലാണ് തേജീന്ദർപാൽ 20. 43 മീറ്റർ ദൂരം കണ്ടെത്തിയത്. രണ്ടാംശ്രമം ഫൗളായപ്പോൾ മൂന്നാം ഊഴത്തിൽ 19.55 മീറ്റർ ദൂരം കണ്ടെത്താനേ ഇന്ത്യൻ താരത്തിന് കഴിഞ്ഞുള്ളൂ.  ചാമ്പ്യൻഷിപ്പിൽ മലയാളിതാരം കെ ടി ഇർഫാൻ ഇന്നിറങ്ങും. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ മത്സരിക്കുന്നത്. ഇന്ത്യയുടെ ദേവീന്ദർ സിംഗും ഇർഫാനൊപ്പം മത്സരത്തിനുണ്ട്. ആകെ 54 താരങ്ങളാണ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ പങ്കെടുക്കുന്നത്.പുലർച്ചെ രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.


Latest Related News