Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇയിൽ ചില വിഭാഗം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോമി'ന് അനുമതി

December 31, 2021

December 31, 2021

അബുദാബി : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ചില വിഭാഗം സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സാണ് ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ, പല എമിറേറ്റുകളിലെയും വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച കാലത്തോളം ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. 

ഗുരുതരരോഗമുള്ള കുട്ടികളുടെ അമ്മമാർ, ആറാം ക്ലാസിന് താഴെ ഉളള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാർ, ദൃഢനിശ്ചയവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ അമ്മമാർ തുടങ്ങിയവർക്കാണ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുമതി. ഭാര്യക്ക് ആരോഗ്യവകുപ്പിലോ വിദ്യാഭ്യാസവകുപ്പിലോ ആണ് ജോലി എങ്കിൽ ഭർത്താവിന് വർക്ക് ഫ്രം ഹോമിന് അപേക്ഷിക്കാം. ഇത്തരക്കാർക്ക് താല്പര്യം ഉണ്ടെങ്കിൽ ഓഫീസിൽ നേരിട്ടെത്തിയും ജോലി ചെയ്യാമെന്നും അധികൃതർ അറിയിച്ചു.


Latest Related News