Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇസ്രയേലുമായി ബന്ധം സ്ഥാപിച്ച ശേഷം യു.എ.ഇയെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്

December 07, 2020

December 07, 2020

ദുബായ്: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം യു.എ.ഇക്കു നേരെ തുടർച്ചയായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഗള്‍ഫ് അറബ് സ്റ്റേറ്റിന്റെ സൈബര്‍ സെക്യൂരിറ്റി മേധാവി മുഹമ്മദ് ഹമദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ പലരില്‍ നിന്നായി യു.എ.ഇ ആക്രമണം നേരിട്ടുവെന്ന് ഹമദ് അല്‍ കുവൈത്തി ദുബായില്‍ ഒരു കോണ്‍ഫറന്‍സിനിടെ നടന്ന സ്റ്റേജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സാമ്പത്തിക മേഖല ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പറഞ്ഞ കുവൈത്തി പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ആക്രമണങ്ങള്‍ വിജയമായിരുന്നോ എന്നും ആരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

പതിറ്റാണ്ടുകളായി തുടരുന്ന അറബ് നയങ്ങള്‍ക്ക് വിരുദ്ധമായാണ് യു.എ.ഇ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. ഇതിനു പിന്നാലെ ബഹ്‌റൈനും സുഡാനും  സ്ഥാപിച്ചിരുന്നു.
കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം യു.എ.ഇയില്‍ സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഹമദ് അല്‍ കുവൈത്തി പറഞ്ഞു. ഇറാനില്‍ നിന്നാണ് യു.എ.ഇയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ മുമ്പ് ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News