Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യുഎഇ യാത്രാവിലക്ക് നീക്കി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഇന്ന് മുതൽ യു.എ.ഇയിൽ എത്തും

September 12, 2021

September 12, 2021

ദുബായ് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്ക് നീക്കിയതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ന് മുതൽ യു.എ.യിൽ എത്തിയ്യ്‌ഹുടങ്ങും. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ അടക്കം പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് യാത്രാനുമതി നൽകിയത്.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്കാണ് യുഎഇ സന്ദർശിക്കാൻ കഴിയുക. ഇതിനൊപ്പം കാലാവധി കഴിയാത്ത താമസവിസയും കയ്യിലുണ്ടായിരിക്കണം. കോവിഡ് കാരണം ഒരു വർഷം നീട്ടിവെച്ച 'ദുബായ് എക്സ്പോ 2020' ഈ വരുന്ന ഒക്ടോബറിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. അതുകൂടെ കണക്കിലെടുത്താണ് യാത്രാനിരോധനം പിൻവലിച്ചത്.


Latest Related News