Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഗൾഫിലെ രാഷ്ട്രീയ കാലാവസ്ഥ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് യു.എ.ഇ 

December 22, 2020

December 22, 2020

ദുബായ് : അറേബ്യൻ ഗൾഫിലെ രാഷ്ട്രീയവും സാമൂഹികവുമായ കാലാവസ്ഥ നിലവിലെ ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിലേക്കാണ് നയിക്കുന്നതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് പ്രതികരിച്ചു.

ഖത്തറുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നുണ്ട്,എന്നാൽ ഖത്തറിലെ മാധ്യമങ്ങൾ ശ്രമത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മേഖലയുടെ നന്മ ലക്ഷ്യമാക്കി രൂപപ്പെടുത്തുന്ന ഏതൊരു കരാറിനോടും ദോഹയുടെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാർഗം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.വിചിത്രവും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രതിഭാസമാണ് ഇതെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ജനുവരി അഞ്ചിന് റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 

 


Latest Related News