Breaking News
ഫിഫ അണ്ടർ-17 ലോകകപ്പ്, ഫിഫ അറബ് കപ്പ് : വളണ്ടിയറാവാൻ അപേക്ഷകൾ ക്ഷണിച്ചു | സൗദിയിൽ മാസപ്പിറവി ദൃശ്യമായി,ബലി പെരുന്നാൾ ജൂൺ 6-ന് | മിനിമം ബാലൻസ് 5000 ദിർഹം വേണ്ട,യു.എ.ഇ ബാങ്കുകളുടെ തീരുമാനം തൽക്കാലം നടപ്പാക്കില്ല | തലശേരി സ്വദേശിനിയായ യുവതി അബുദാബിയിൽ അന്തരിച്ചു | തൊഴിൽ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തും,ഖത്തറും ഫലസ്തീനും സഹകരണ കരാറിൽ ഒപ്പുവെച്ചു | ഖത്തറിൽ സ്റ്റോർ അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ സന്നദ്ധരായവർക്ക് അപേക്ഷിക്കാം | ഖത്തർ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽപരസ്യം,വഞ്ചിതരാകരുതെന്ന് എംബസിയുടെ മുന്നറിയിപ്പ് | അബ്ദുൽ റഹീമിന്റെ ജയിൽമോചനത്തിന് തടസ്സമായ കാരണം ഇതാണ്,വിശദീകരണവുമായി നിയമസഹായ സമിതി | വനിതകൾക്ക് മാത്രം,ഖത്തറിൽ പാർട് ടൈം ജൂനിയർ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഖത്തർ അമീർ മലേഷ്യയിൽ,ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നു |
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതിന്റെ നിറവിൽ,സമാപന സമ്മേളനം വെള്ളിയാഴ്ച

March 25, 2021

March 25, 2021

ദോഹ : ഖത്തറിൽ മത - സാമൂഹിക  സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ  നാല്പതാം വാർഷികാഘോഷങ്ങളുടെ  സമാപന സമ്മേളനം മാർച്ച്‌ 26 വെള്ളിയാഴ്ച നടക്കും.  റിനൈ ടിവിയുടെ യുട്യൂബ് ചാനൽ വഴിയാണ് സമാപന പരിപാടികൾ നടക്കുക. പ്രവർത്തന വഴിയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ഖത്തർ ഇസ്ലാഹി സെന്ററിന്റെ വാര്ഷികാഘോഷങ്ങൾക്ക് 2020 ഫെബ്രുവരിയിലാണ് തുടക്കമായത്.
സമാപന സമ്മേളനത്തിൽ ഖത്തർ മുനിസിപ്പൽ പരിസ്ഥിതി മന്ത്രി അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്  മുഖ്യഥിതിയായി പങ്കെടുക്കും.
ഡോ.മുഹമ്മദ്‌ സലാഹ്  (അമേരിക്ക ), കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ള കോയ മദനി,ഡോ.ഹുസൈൻ മടവൂർ, അബ്ദുറഊഫ് മദനി, ഷമീമ ഇസ്ലാഹിയ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ഖത്തറിലെ വിശിഷ്ട വ്യക്തികളും പരിപാടിയിൽ സംബന്ധിക്കും.  കൂടുതൽ വിവരങ്ങൾക്ക് .33817166 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News