Breaking News
പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ | ഖത്തറിൽ വാഹനങ്ങളുടെയും വിലയേറിയ സ്വർണ്ണാഭരണങ്ങളുടെയും ലേലം,അറിയിപ്പുമായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ | കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു |
'വോട്ടറുടെ സ്വരം',ലോക്സഭ തിരഞ്ഞെടുപ്പ് വിധി പ്രതീക്ഷാജനകമെന്ന് പ്രവാസി വെൽഫയർ

June 08, 2024

 Pravasi_Welfare_says_LokSabha_election_verdict_is_hopeful

June 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : 2024 പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന്  പ്രവാസി വെൽഫെയർ സംഘടിപ്പിച്ച 'വോട്ടറുടെ സ്വരം' തെരഞ്ഞെടുപ്പ് അവലോകന സദസ്സ് അഭിപ്രായപ്പെട്ടു. 

കുറച്ചുകൂടി സൂക്ഷ്മതയോടും ഐക്യത്തോടെയും പ്രവർത്തിച്ചിരുന്നെങ്കിൽ  സംഘപരിവാർ ശക്തികളെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നില്ല. വർഗീയതയും  വിഭാഗീയതയും ഇന്ത്യയുടെ ഭൂരിപക്ഷ മതേതര മനസ്സ് വെച്ചുപൊറുപ്പിക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വർഗീയ കാർഡ് ഇറക്കിയ മണ്ഡലങ്ങളിലെ തെരഞ്ഞെടൂപ്പ് ഫലങ്ങളും അതിനു നേതൃത്വം നല്‍കിയവരുടെ ഭൂരിപക്ഷങ്ങളിലെ കുത്തനെയുള്ള ഇടിവും ജനാധിപത്യത്തിന്റെ ശുഭ സൂചനയാണ്. രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണ്‌ കേരളത്തിലെ ചില മണ്ഡലങ്ങളിൽ ഉൾപെടെ പരാജയം സംഭവിച്ചത്.  ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുംനാളുകളില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടുകയും അടിസ്ഥാന വികസനം സാധാരണക്കാരില്‍ എത്തുന്ന രീതിയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മതേതരകക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ജനറ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, യുവ കലാസാഹിതി കേന്ദ്ര കോഡിനേറ്റര്‍ സിറാജ്, വണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാജി ഫ്രാന്‍സിസ്, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ ചര്‍ച്ച നിയന്ത്രിച്ചു. കറന്റ് അഫയേഴ്‌സ് കൺവീനർ ഷാദിയ ഷരീഫ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലാക്കമ്മറ്റി നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News