Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യു.എ.ഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ നൗഷാദ് പുന്നത്തല നാട്ടിൽ നിര്യാതനായി

January 25, 2022

January 25, 2022

ദുബായ് : യുഎഇയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി ഫജർ മൻസിലിൽ നൗഷാദ് പുന്നത്തല (60)എന്ന  മുഹമ്മദ് നൗഷാദ്) അന്തരിച്ചു. യുണൈറ്റഡ് മലയാളി അസോസിയേഷൻ കൺവീനർ, ഭാവന ആർട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബായിലെ വിവിധ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു. 36 വർഷമായി ദുബായിലുണ്ടായിരുന്ന നൗഷാദ് ഏറെ കാലം പ്രതിരോധ വകുപ്പിൽ ജീവനക്കാരനായിരുന്നു.. പിന്നീട് ഹയാത്ത് ലോജിസ്റ്റിക്സിൽ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ചികിത്സാർത്ഥം ഒന്നര വർഷമായി നാട്ടിലായിരുന്നു. അഞ്ച് ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡപ്രകാരം കുടുംബാംഗങ്ങൾക്കു മാത്രമേ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. കബറടക്കം ഇന്ന് (ചൊവ്വ) മാവല്ലി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആരിഫ നൗഷാദ്. മകൾ: ഹാജറ. മരുമകൻ: ഫഹദ്
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News