Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഇന്ത്യ യുഎഇ സെക്ടറിലെ യാത്രക്കാർ ഫോൺ നമ്പറും ഈ മെയിലും നൽകണമെന്ന് എയർ ഇന്ത്യ

December 13, 2021

December 13, 2021

അബുദാബി : നിലവിൽ നൽകിവരുന്ന പിഎൻആർ നമ്പറിനൊപ്പം, യുഎഇ- ഇന്ത്യ സെക്ടറിലെ വിമാനയാത്രികർ ഫോൺ നമ്പറും മെയിൽ വിലാസവും നൽകണമെന്ന് എയർ ഇന്ത്യ അറിയിച്ചു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവരെ ബന്ധപ്പെടാൻ സാധിക്കാതെ വരുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് നടപടി. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഉറ്റസുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നമ്പർ നൽകണമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. 

"വിമാനങ്ങൾ പുറപ്പെടുന്ന സമയക്രമത്തിലും മാറ്റം വന്നാൽ, ഇത് യാത്രക്കാരെ അറിയിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് കൂടുതൽ വിവരങ്ങൾ ഉൾപെടുത്താൻ നിർദ്ദേശിച്ചത്". എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുക്കുന്നവർ നാട്ടിലെയും യുഎഇയിലെയും നമ്പറുകൾ പിഎൻആർ നമ്പറിന്റെ കൂടെ ചേർക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കോവിഡിന്റെ സാഹചര്യം കാരണം യാത്രാ മാനദണ്ഡങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാനുള്ള സാധ്യത ഉള്ളതിനാൽ ഈ അറിയിപ്പുകളെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.


Latest Related News