Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
റോഡിൽ നഗ്നനായി ഇറങ്ങി ആക്രമണം, ദുബായിൽ യുവാവ് അറസ്റ്റിൽ

January 22, 2022

January 22, 2022

ദുബായ് : നഗരത്തിലൂടെ പൂർണ നഗ്നനായി നടക്കുകയും ഒരു ഡെലിവറി ഡ്രൈവറെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ജെ.ബി.ആർ ഏരിയയിലാണ് ഇയാൾ വിഹരിച്ചത്. അറസ്റ്റിലായത് അറബ് പൗരനാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 

സമൂഹമാധ്യമങ്ങളിൽ ഈ യുവാവ് വിവസ്ത്രനായി നടക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുതരമായ മാനസിക രോഗമുള്ളയാളാണ് യുവാവ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. യു.എ.ഇ നിയമത്തിലെ 358ആം വകുപ്പ് പ്രകാരം പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയാൽ ആറ് മാസം വരെ തടവ് ലഭിച്ചേക്കാം.


Latest Related News