Breaking News
ഐസ്‌ക്രീമിൽ വിഷം കലർത്തി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചു,മൂന്നു വയസ്സുകാരി മകൾ കല്യാണിയെ പുഴയിലെറിഞ്ഞു കണി അമ്മയുടെ ക്രൂരതകൾ | ഖത്തറിലെ മലയാളി പെണ്കരുത്ത്,എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ് | ലോകരാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു,ഇന്ത്യയിൽ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം | IPAQ ഫുട്ബോൾ പ്രിമിയർ ലീഗ്,പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ | ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം,ഖത്തർ ശക്തമായി അപലപിച്ചു | മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ നിര്യാതനായി | ഗസയിൽ ജനങ്ങളെ കൊന്നുതള്ളുന്നു,ആക്രമണം ശക്തമാക്കിയ ഇസ്രായേൽ 24 മണിക്കൂറിനിടെ 144 പേരെ കൊലപ്പെടുത്തി | ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിൽ വനിതാ കസ്റ്റമർ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം | പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള നിയമ പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ | യു.എ.ഇയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെട്ടു,13 പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് |
രഹസ്യവിവരങ്ങൾ പുറത്തായി,ഇസ്രായേൽ ഉദ്യോഗസ്ഥനുമായി നടത്താനിരുന്ന കൂടിക്കാഴ്ച മുഹമ്മദ് ബിൻ സൽമാൻ റദ്ദാക്കി 

December 05, 2020

December 05, 2020

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. സൗദി നഗരമായ നിയോമിയിൽ  കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.നെതന്യാഹു, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേല്‍ ചാരസംഘടന മേധാവി യോസി കോഹന്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന സുപ്രധാന ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കല്‍, സമീപഭാവിയില്‍ സമാധാന കരാര്‍ ഒപ്പിടല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ച ചെയ്യാനിരുന്നത്. നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭയിലെ അംഗവും അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടി അംഗവുമായ ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് ഈ ആഴ്ച ആദ്യം രഹസ്യ കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, പോംപിയോയുടെ സമീപകാല സന്ദര്‍ശന വേളയില്‍ അമേരിക്കന്‍, സൗദി ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തതെന്ന് ഇസ്രായേലുമായുള്ള രഹസ്യ ചര്‍ച്ച നിഷേധിച്ച്‌ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദി അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഞായറാഴ്ച വൈകീട്ട് തെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് ഒരു വിമാനം എത്തിയതായും അത് തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങിയെന്നും ഫ്‌ളൈറ്റ്  ട്രാക്കിംഗ് സൈറ്റുകളെ ഉദ്ധറിച്ച്‌ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് യുഎസ് സൗദിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News