Breaking News
ഒടുവിൽ വിധി വന്നു,കുവൈത്തിൽ ലാബർ ക്യാംപിന് തീപിടിച്ച് 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ച സംഭവത്തിൽ കെ.ജി എബ്രഹാം ഉൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ | അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; യാത്രക്കാരന്റെ ബാഗിൽ നിന്ന് 5 കിലോ കഞ്ചാവ് കണ്ടെത്തി | ഖത്തർ എയർവെയ്സിനായി 160 ബോയിങ് വിമാനങ്ങൾ വാങ്ങും,കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു | നിർണായക പ്രഖ്യാപനങ്ങളുണ്ടായില്ല,ഖത്തറും യു.എസും വിവിധ പ്രതിരോധ-വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു | ദോഹയിൽ നിന്നുള്ള വിമാനത്തിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം, പ്രതിയ്ക്ക് ആറ് വർഷം തടവ് | ഗൾഫ് രാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി ഏകീകൃത ആപ് പുറത്തിറക്കി | കത്താറ,കോർണിഷ് ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് രണ്ട് ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തി | ഡൊണാൾഡ് ട്രംപ് ദോഹയിൽ എത്തി,സ്വീകരണം എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ | എദാൻ അലക്‌സാണ്ടറിന്റെ മോചനത്തിൽ നിർണായകമായത് ഖത്തർ പ്രധാനമന്ത്രിയുടെ ഇടപെടലെന്ന് അമേരിക്കൻ വെബ്‌സൈറ്റ്,വിശദാംശങ്ങൾ വെളിപ്പെടുത്തി | ഗൾഫ് അമേരിക്കൻ ഉച്ചകോടി സമാപിച്ചു,ഗസ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ഡൊണാൾഡ് ട്രംപ് |
യു.എ.ഇ അണ്ടർ 19 ക്രിക്കറ്റ് പിച്ചിൽ ഇനി തലശ്ശേരിക്കാരിയായ പെൺകുട്ടിയും

June 01, 2022

June 01, 2022

ദുബായ് : മുന്‍ കേരള താരവും കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയുമായ ഇഷിദ സഹ്റ യു.എ.ഇ അണ്ടര്‍19 വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടി.മുന്‍ കേരള താരം മഷൂദ് സി.ടി.കെയുടെ മകളാണ്.

ലോക കപ്പ് ലീഗിനുള്ള യു.എ.ഇ ദേശീയ ടീമിലേക്ക് മൂന്ന് മലയാളി താരങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് അണ്ടര്‍19 വനിത ടീമിലേക്കും മലയാളി താരമെത്തുന്നത്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങിന്‍റെ ശിക്ഷണത്തിലാണ് ഇഷിദയുടെ പരിശീലനം.

ഈ മാസം മൂന്നുമുതല്‍ ഒൻപത് വരെ മലേഷ്യയില്‍ നടക്കുന്ന വനിത ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇഷിദ സഹ്റ യു.എ.ഇക്കായി പിച്ചിലിറങ്ങും. നേപ്പാള്‍, ഭൂട്ടാന്‍, ഖത്തര്‍, തായ്ലന്‍ഡ് എന്നിവരാണ് എതിരാളികള്‍. തീര്‍ഥ സതീഷാണ് ടീമിന്‍റെ കാപ്റ്റന്‍.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News