June 20, 2024
June 20, 2024
ദമ്മാം:മലപ്പുറം തിരൂർ സ്വദേശി സൗദി അറേബ്യയിലെ ദമ്മാമിൽ നിര്യാതനായി.മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഫ്തീരിയ ജീവനക്കാരനാണ്. മകന്റെ കല്യാണത്തിന് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക മാറ്റി. കെ.എം.സി.സി സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F