Breaking News
ഒമാനിൽ വേനൽചൂട് കനക്കുന്നു,ജൂൺ ഒന്ന് മുതൽ ഉച്ചവിശ്രമം നിയമം പ്രാബല്യത്തിൽ | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ഈ മാസം 20-ന് തുടക്കമാകും | പൊന്നാനി സ്വദേശിനിയായ ഹജ്ജ് തീർത്ഥാടക മക്കയിൽ അന്തരിച്ചു | കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ വൻ തീപിടുത്തം,ബസ് സർവീസുകൾ നിർത്തിവച്ചു | ഖത്തറിൽ പരിചയസമ്പന്നരായ പുരുഷ ഓഡിറ്റർമാർക്ക് ജോലി ഒഴിവ് | ഖിയ ചാമ്പ്യൻസ് ലീഗ്,സിറ്റി എക്‌സ്‌ചേഞ്ചും ഗ്രാൻഡ് മാളും സെമി ഫൈനലിൽ | ആക്രമണം തുടരുകയും ചർച്ചകൾക്കായി മധ്യസ്ഥരെ അയക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി വെടിനിർത്തൽ ചർച്ചകൾ സങ്കീർണമാക്കുന്നതായി ഖത്തർ പ്രധാനമന്ത്രി | സാങ്കേതിക വൈദഗ്ദ്യമുള്ളവരാണോ,ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ | SPL ടൂർണമെൻ്റിൽ പങ്കെടുക്കുന്ന സംസ്കൃതി പുരുഷ, വനിതാ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ദോഹയിൽ പുറത്തിറക്കി | തുമാമയിലെ മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം,പുതിയ ലിങ്ക് ബസ് ഇന്ന് മുതൽ |
ബിൽ ഗേറ്റ്സിനെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന കുവൈത്തി ഗായികയുടെ ട്വീറ്റ് വിവാദത്തിൽ

November 08, 2021

November 08, 2021

ദുബൈ : സമൂഹമാധ്യമങ്ങളിലെ അനുചിതമായ ഇടപെടലുകളിലൂടെ നിരവധി തവണ വിവാദങ്ങളിൽ പെട്ടിട്ടുള്ള ഗായികയാണ് ഷംസ്. ആഗോളസമ്പന്നരുടെ പട്ടികയിലെ പ്രമുഖനായ ബിൽ ഗേറ്റ്സിനെ വിവാഹം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.

'ബിൽ ഗേറ്റ്സ് ഒരു ബുദ്ധിശാലിയാണ്, ഡിജിറ്റൽ യുഗത്തിന്റെ തേജസ്സായ ഈ മനുഷ്യന്റെ ദീർഘവീക്ഷണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇയാളെ വിവാഹം ചെയ്യാൻ ഞാൻ ഒരുക്കമാണ്. നിങ്ങൾക്കെന്ത് തോന്നുന്നു? എന്റെ ഈ അപേക്ഷ ബിൽ ഗേറ്റ്സ് സ്വീകരിക്കുമോ?' എന്നതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. സംഭവം വിവാദമായതോടെ വിശദീകരണവുമായി ഷംസ് രംഗത്തെത്തിയിട്ടുണ്ട്. തീർത്തും തമാശരൂപേണ നടത്തിയ പ്രസ്താവനയാണ് അതെന്നും, വിവാദങ്ങൾക്ക് താനില്ലെന്നുമായിരുന്നു ഷംസിന്റെ പ്രതികരണം. ബിൽ ഗേറ്റ്സ് വിവാഹമോചനം നേടിയത് ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പിന്നാലെയാണ് കുവൈത്തി ഗായികയുടെ ട്വീറ്റും വാർത്തകളിൽ ഇടംപിടിച്ചത്.


Latest Related News