Breaking News
കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം | ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ഖത്തറിലെത്തും,തിങ്കളാഴ്ച മാധ്യമങ്ങളെ കാണും | ഉപരോധം നീക്കിയെങ്കിലും ഭക്ഷ്യവിതരണം തുടങ്ങിയില്ല,ഗസയിലെ ജനങ്ങളോട് കരുണകാണിക്കണമെന്ന് യു.എൻ | സലാലയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | മലപ്പുറം മുന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു | സ്വവർഗ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു,ദുബായിൽ ഒരാൾ കുത്തേറ്റ് മരിച്ചു |
കുവൈത്തിൽ സന്ദർശക വിസയിൽ എത്തിയവരുടെയും നാട്ടിൽ കുടുങ്ങിയവരുടെയും വിസാ കാലാവധി നീട്ടി 

June 01, 2020

June 01, 2020

കുവൈത്ത് സിറ്റി :  കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് നാട്ടിൽ നിൽക്കാനുള്ള കാലാവധി കുവൈത്ത് ഇരട്ടിയാക്കി വർധിപ്പിച്ചു.രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് തിരിച്ചുവരാനുള്ള കാലാവധി ആറു മാസത്തിൽ നിന്നും ഒരു വർഷമായാണ് വർധിപ്പിച്ചത്.  അൽ റായ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന്പുറമെ  കുവൈത്തിലുള്ള എല്ലാ സന്ദർശക വിസക്കാർക്കും അവരുടെ വിസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്.

പുതിയ നിയമ പ്രകാരം ടൂറിസ്റ്റ്,ബിസിനസ്,കുടുംബ സന്ദർശക വിസകളിൽ രാജ്യത്ത് എത്തി മടങ്ങാൻ കഴിയാത്തവരുടെ വിസാ കാലാവധി ഓഗസ്ത്‌ 31 വരെ സ്വമേധയാ ദീർഘിപ്പിച്ച് നൽകാനാണ് തീരുമാനം. ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കുകയോ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതോ  ഇല്ല.വിവിധ വിഭാഗങ്ങളിൽ പെട്ട വിസകളിൽ രാജ്യത്ത്‌ പുതുതായി എത്തി  നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തവർക്കും  എൻട്രി വിസയുടെ കാലാവധി ഓഗസ്ത്‌ 31 വരെ നീട്ടി നൽകിയിട്ടുണ്ട്.കോവിഡിനെ തുടർന്ന്  രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ അവധി ആയതിനാൽ നേരത്തെ ഈ വിഭാഗത്തിൽ പെട്ടവരുടെ വിസാ കാലാവധി മെയ്‌ 31 വരെ നീട്ടി നൽകിയിരുന്നു. ഈ കാലാവധി ഞായറാഴ്ച രാത്രിയോടെ  അവസാനിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും 3 മാസത്തേക്ക്‌ കൂടി കാലാവധി നീട്ടി നൽകിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News